കൊച്ചി: ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവ്വീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.
സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ശബരിമല ദർശനത്തിന് 48,000 രൂപയ്ക്കു കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്ത് കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവ്വീസ് കമ്പനി പരസ്യം നൽകിയിരുന്നു. വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോട് കോടതി നിർദ്ദേശിച്ചിരുന്നു.
Post Your Comments