ആലപ്പുഴ: വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിൽ സന്ദീപാണ് (44) അറസ്റ്റിലായത്. ആലപ്പുഴ നഗരത്തിലെ വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
കടകളിൽ നിന്ന് സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്ത ശേഷം പണം എ.ടി.എമ്മിൽനിന്ന് എടുത്തുതരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽ നിന്ന് പണം വാങ്ങി തിരികെ വരാതെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും പിടിച്ചു പറി, മോഷണം, സംഘം ചേർന്നുള്ള അക്രമങ്ങൾ തുടങ്ങി നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.
ആലപ്പുഴ സൗത്ത് എസ്.ഐ വി.ഡി രജി രാജിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ നിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സന്ദീപ് ഇത്തരത്തില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments