ThrissurLatest NewsKeralaNattuvarthaNews

യുവാവിന് നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ

കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി

മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍.

പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം വെച്ചാണ് ഇവരെ പിടി‌കൂടിയത്. കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button