ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി: കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിൽ ലോട്ടറിയിൽ നിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ഈ കാലയളവിൽ എക്​സൈസ്​ ഡ്യൂട്ടിയായി പിരിച്ചെടുത്ത തുക 2009.37 കോടിയാണ്.

മദ്യത്തിൽ നിന്ന്​ നികുതിയിനത്തിൽ ജിഎസ്​ടി വകുപ്പ്​ പിരിച്ചെടുത്തത്​ 12700 കോടിയാണെന്നും 2021 -22ൽ ലോട്ടറിയിൽ നിന്നുള്ള വിറ്റുവരവ്​ 7145.22 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമാണെന്ന ഗവർണറുടെ വിമർശനത്തിന്​ പിന്നാലെയാണ്​ നിയമസഭയിൽ മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button