ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം : 10 വയസുകാരനെ നായ വീട്ടിൽ കയറി കടിച്ചു

വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനെയാണ് തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചത്

പോത്തന്‍കോട്: തിരുവനന്തപുരത്ത് പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനെയാണ് തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചത്. പോത്തൻകോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.

Read Also : ഭാരത് ജോഡോ യാത്രയും പാളി: കോൺ​ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും നഷ്ടമാകും, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തെരുവ് നായ കടിക്കാൻ ചാടിയപ്പോൾ ആദിത്യൻ കൈകൊണ്ട് എതിർക്കാൻ ശ്രമിച്ചു. ‌ഇതോടെ നായ കുട്ടിയുടെ വലതു കാലിലെ തുടയിൽ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന്, ആദിത്യനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്ത വീടുകളിലുള്ള വളർത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. അതേസമയം, തൊട്ടടുത്ത ദിവസം തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പോത്തന്‍കോട് പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button