
കൊച്ചി: പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം കൂറ്റമ്പാറ സ്വദേശി പി. അജ്മല്‍(22) ആണ് പിടിയിലായത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : മധ്യവയസ്കൻ പാറക്കെട്ടില്‍ മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയിൽ
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ അടിമുറി ലെയിനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു വരികയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇത് ചോദ്യ ചെയ്ത പെണ്‍കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയും പ്രതി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തമ്മനം ഭാഗത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മുമ്പും സമാന രീതിയിലുള്ള അതിക്രമങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments