നെടുങ്കണ്ടം: നെടുങ്കണ്ടം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്കനെ പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മാമൂട്ടില്‍ ചന്ദ്രനാണ്(48) മരിച്ചത്.
ഇന്നലെ രാവിലെ ഇയാളുടെ വീടിന് സമീപമുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയുടെ തൊട്ടടുത്തായി 30 അടി താഴ്ചയിലായാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്: കേസ് തീർപ്പാക്കും
ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫോറന്‍സിക് വിഭാഗം കൂടുതല്‍ പരിശോധനകള്‍ നടത്തും.
Read Also : പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടുന്നു, ഐക്കണുകൾ ഉടൻ ഏകീകരിക്കും
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വള്ളിയമ്മാളാണ് ഭാര്യ. മക്കള്‍ അമല്‍, അഭിനയ.
Post Your Comments