7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കും. ഈ ആഴ്ചയിലെ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ഡിസംബര്‍ 4,7,8 തീയതികളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments