പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ കോൾ ഇന്ത്യ, എംഎസ്ടിസി എന്നിവ ലാഭവിഹിതം പ്രഖ്യാപിച്ചു. കണക്കുകൾ പ്രകാരം, കോൾ ഇന്ത്യയിൽ നിന്ന് 6,113 കോടി രൂപയാണ് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിച്ചത്. അതേസമയം, എംഎസ്ടിസിൽ നിന്നും 25 കോടി രൂപയുടെ ലാഭവിഹിതം കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 46,000 കോടി രൂപയുടെ ലാഭവിഹിതമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
കോൾ ഇന്ത്യ ഓഹരി ഒന്നിന് 15 രൂപ നിരക്കിലും, എംഎസ്ടിസി ഓഹരി ഒന്നിന് 5.50 രൂപ നിരക്കിലുമാണ് ഇടക്കാല ലാഭവിഹിതമായി നൽകിയിരിക്കുന്നത്. 2022 നവംബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 5,001 കോടി രൂപയുടെ ലാഭവിഹിതമാണ് കേന്ദ്രത്തിന് ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി 32,238 കോടി രൂപയോളം ലാഭവിഹിതമായി കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
Also Read: ദേശീയ ടൂറിസം പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ദുബായ്
നിയമ പ്രകാരം, എല്ലാ വർഷവും അറ്റാദായത്തിന്റെ 30 ശതമാനം അല്ലെങ്കിൽ ആകെ ആസ്തിയുടെ അഞ്ച് ശതമാനം കേന്ദ്രത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭവിഹിതമായി നൽകേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനങ്ങളും നിശ്ചിത കാലയളവിനുള്ളിൽ ലാഭവിഹിതം കൈമാറുന്നത്.
Post Your Comments