
അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ഗുജറാത്തിലെത്തിയത്. മാതാവ് ഹീരാബെന്നിനെ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹവും വാങ്ങി. ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് അദ്ദേഹം അമ്മയെ കണ്ടത്. അമ്മയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അമ്മയോടൊപ്പം ഇരിക്കുന്നതിന്റെയും അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അദ്ദേഹം അനുഗ്രഹവും തേടുന്നതിന്റെയും ചിത്രങ്ങളാണ് വൈറലായത്. നാളെയാണ് ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
93 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടത്തുന്നത്. ഗാന്ധിനഗറും, അഹമ്മദാബാദും ഉൾപ്പെടെയുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിക്കുന്നുണ്ട്. ഡിസംബർ എട്ടിനാണ് ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുന്നത്.
Post Your Comments