ThiruvananthapuramKeralaNattuvarthaLatest NewsNews

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല: നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം, രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഉദ്യോഗസ്ഥന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാലു സെക്കന്‍ഡ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം ചവറ സ്വദേശി നിഷയ്ക്കു സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ലെന്നും ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടുന്നതിനുമാണ് വാര്‍ത്തകള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ജോലി ലഭിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ദു:ഖം മനസിലാക്കുന്നതോടൊപ്പം തന്നെ ആത്മാര്‍ത്ഥമായി അര്‍ധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെ വാര്‍ത്ത ചമയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

എംബി രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് നാളെ

2018ല്‍ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥിയെ മനപൂര്‍വ്വം ഒഴിവാക്കാനായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മലയാള മനോരമയിലെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടനെ തന്നെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാര്‍ച്ച് 28ന് എന്‍ജെഡി ഒഴിവുകള്‍ ഉള്‍പ്പെടെ ഏതാനും എല്‍ഡിസി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

6 ജില്ലകളിലായി 12 ഒഴിവുകളാണ് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 29,30 തീയ്യതികള്‍ അവധി ദിനങ്ങളായിരുന്നു. 14 ജില്ലകളിലെയും ക്ലാര്‍ക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഈ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു. വകുപ്പ് തലവന്റെ അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ് ഒപ്പിടീച്ചത്.

ആരാണ് ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്? കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്: വൈറൽ കുറിപ്പ്

തുടര്‍ന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതല്‍ ഇമെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ ,എറണാകുളം ജില്ലകള്‍ക്ക് അയക്കുന്നത് രാത്രി 12 നാണ്. കണ്ണൂരില്‍ നിയമനം നല്‍കി ,ഏറണാകുളത്ത് മെയില്‍ കിട്ടിയസമയം 12മണി 4 സെക്കന്റ് ആണ് എന്ന് പറഞ്ഞ് പിഎസ്സി നിയമനം നല്‍കിയില്ല. അയച്ച മെയിലിലെ സമയം 12 മണി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

2018 മാര്‍ച്ചില്‍ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നത് പരിഗണിച്ച് മികച്ച പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയത്. അവധി ദിനത്തില്‍ ഓഫീസിലെത്തിയും അര്‍ദ്ധരാത്രി വരെ ജോലിചെയ്തും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിച്ചു. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ നിരവധി പേര്‍ ആ കാലയളവില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വ്യക്തമാകുന്നത് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ല എന്നാണ്.

തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത് ഇസ്ലാമിനെതിര്, മതത്തെ ദുര്‍ബലപ്പെടുത്തും: അഹമ്മദാബാദ് ഇമാം

ഈ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടുന്നതിനുമാണ് പ്രസ്തുത വാര്‍ത്ത. ജോലി ലഭിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ദു:ഖം മനസിലാക്കുന്നു. അതോടൊപ്പം തന്നെ ആത്മാര്‍ത്ഥമായി അര്‍ധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണം. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെ വാര്‍ത്ത ചമയ്ക്കാനുള്ള നീക്കമാണ് നടന്നത്.

സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട നിലയില്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ ശക്തമായ സമരം നടന്നത് 2021 ജനുവരി- ഫെബ്രുവരി മാസത്തിലാണ്. ഈ സമരത്തില്‍ പങ്കെടുത്തതിന്, മൂന്ന് വര്‍ഷം മുന്‍പേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥിക്ക് ജോലി നിഷേധിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാരിനെതിരെ മനപൂര്‍വം ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ആരോപണം മാത്രമാണീ വാര്‍ത്ത എന്ന് ഇത് അടിവരയിടുന്നു.

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം

സര്‍ക്കാരിനെതിരാണെങ്കില്‍ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെ വാര്‍ത്ത നല്‍കുകയും, പിന്നീട് യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്നാല്‍ പേരിനൊരു വിശദീകരണം നല്‍കുകയും ചെയ്യുന്ന രീതി ആവര്‍ത്തിക്കപ്പെടുകയാണ്. പക്ഷെ, അപ്പോഴേക്കും വസ്തുതാ വിരുദ്ധമായ വാര്‍ത്തയ്ക്ക് വലിയ പ്രചാരണം കിട്ടിക്കഴിഞ്ഞിരിക്കും. ഈ പ്രശ്‌നത്തില്‍ വാര്‍ത്ത കൊടുക്കും മുന്‍പ് വസ്തുതകള്‍ അന്വേഷിക്കാതിരുന്നതിന് യാതൊരു ന്യായീകരണവുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button