Latest NewsNewsIndia

പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ, പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022-ല്‍ അഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതായാണ് കണക്ക്.

Read Also: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

താരതമേന്യ കുറഞ്ഞ തൊഴില്‍വൈദഗ്ദ്ധ്യം ആവശ്യമുള്ളതും വരുമാനം കുറഞ്ഞതുമായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി ഉയര്‍ന്ന വൈദഗ്ദ്ധ്യവും വരുമാനവുമുള്ള അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തായത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്

2021-നേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ പണമൊഴുക്ക് ചരിത്രത്തില്‍ ആദ്യമായി 10,000 കോടി ഡോളര്‍ കടന്നു. വിദേശ ഇന്ത്യക്കാരുടെ ഈ പണം രാജ്യവികസനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത്, എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button