CinemaMollywoodLatest NewsNews

സ്കോട്ട്ലൻഡിൽ അവധി ആഘോഷിച്ച് ഭാവന

സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേർന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.

താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 9 ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീനാണ്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവ്വഹിക്കുന്നത്. അതേസമയം, ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്.

Read Also:- ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button