Latest NewsKeralaNews

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ

കോഴിക്കോട്: ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ ഡയറക്ടർ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഡയറക്ടർ വ്യക്തമാക്കുന്നത്.

Read Also: ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം

ജൻഡർ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നയി ചേതന ജെൻഡർ ക്യാംപയിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിൻവലിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു പ്രതിജ്ഞ ഒഴിവാക്കിയതെന്നായിരുന്നു പുറത്തു വന്ന വിവരം.

Read Also: ഹിജാബ് വിരുദ്ധ പ്രതിഷേധം ഫലം കണ്ടു, സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button