വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍
ലക്‌നൗ: വിവാഹ വേദിയില്‍ വധു കുഴഞ്ഞു വീണ് മരിച്ചു. ലക്‌നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപത് വയസ്സുകാരിയായ ശിവാംഗിയാണ് മരിച്ചത്.
ചടങ്ങുകളുടെ ഭാഗമായി ഹാരം കൈമാറുമ്പോഴായിരുന്നു ശിവാംഗി കുഴഞ്ഞു വീണത്. വിവാഹ വേദിയിലേക്ക് കടന്നു വന്ന ശിവാംഗി ചടങ്ങുകള്‍ അനുസരിച്ച് വരന്‍ വിവേകിന് മാല ചാര്‍ത്തി. പെട്ടെന്ന് വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
പരിഭ്രാന്ത്രരായ ബന്ധുക്കളും വരനും ചേര്‍ന്ന് യുവതിയെ ഉടന്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും ഉടന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ പോലീസ് സംഭവത്തില്‍ കേസെടുത്തു. നിലവില്‍ പോലീസ് ശിവാംഗിയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചു വരികയാണെന്ന് മലിഹാബാദ് എസ് എച്ച് ഒ സുഭാഷ് ചന്ദ്ര സരോജിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments