ThiruvananthapuramKeralaNattuvarthaLatest NewsNews

വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി. ഇത് സംബന്ധിച്ച് രണ്ടു വർഷം മുമ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെഎസ്ആർടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.

വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് ചില സമയങ്ങളിൽ മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെഎസ്ആർടിസി ഉത്തരവിറക്കിയത്. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു.

ഹിജാബ് വിരുദ്ധ പ്രതിഷേധം ഫലം കണ്ടു, സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാന്‍

എന്നാൽ, പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. സംഭവത്തിൽ വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ടതോടെ ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button