ദോഹ: ഖത്തർ ലോകകപ്പില്‍ ഓസ്‌ട്രേലിയെ തകർത്ത് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍. രണ്ടിനെതിരെ ഒരു ഗോളിനാണ് ലയണൽ മെസിയും സംഘവും ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപകുതിയിലെ 35-ാം മിനിറ്റില്‍ ലയണൽ മെസിയുടെ ഗോളിൽ അർജന്റീന മുന്നിലെത്തി. രണ്ടാം പകുതിയുടെ 57-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയുയർത്തി.
77-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോളിലൂടെ ഓസ്‌ട്രേലിയ ആശ്വാസ ഗോൾ നേടി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ അര്‍ജന്‍റീനയ്ക്കായിരുന്നു മുൻതൂക്കം. അതേസമയം, യുഎസ്എയെ പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ് ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് നേടിയത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഡച്ച് ഗോള്‍ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്സൈഡ് കെണിയെ തകര്‍ത്ത് ക്രിസ്റ്റ്യന്‍ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപ്പാര്‍ട്ട് കാല് കൊണ്ട് തടുത്തു. യുഎസ്എയുടെ തുടക്കത്തിലുള്ള ആക്രമണങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് മറുപടി നല്‍കിയത് അധികം വൈകാതെ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ച് കൊണ്ടാണ്.
10-ാം മിനിറ്റില്‍ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവില്‍ വലതു വിംഗില്‍ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്‍റെ ക്രോസ് ബോക്സിന് നടുവിലേക്ക് എത്തുമ്പോള്‍ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം അനായാസം പന്ത് ഗോള്‍ പോസ്റ്റിന്‍റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു.
രണ്ട് ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്‌സ് ലീഡുയർത്തി. ഒന്നാം പകുതിയിലേക്കാള്‍ ആവേശത്തിലാണ് രണ്ടാം പകുതി ആരംഭിച്ചത്. ഗോൾ മുഖത്ത് ഇരുടീമുകളും നിരന്തരം അക്രമങ്ങൾ നടത്തിയപ്പോൾ ഇരുവശത്ത് നിന്നും ഗോള്‍ കീപ്പര്‍മാര്‍ക്ക് കടുത്ത പരീക്ഷണങ്ങള്‍ നല്‍കുന്ന നീക്കങ്ങളുണ്ടായി.
Read Also:- മെഡിക്സുമായി കൈകോർക്കാനൊരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്, ലക്ഷ്യം ഇതാണ്
81-ാം മിനിറ്റില്‍ ഇടതു വിംഗില്‍ നിന്ന് ബ്ലിന്‍ഡ് നല്‍കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന ഡംഫ്രിസ് പന്ത് യുഎസ്എയുടെ വലയിലെത്തിച്ചു. തുടർന്ന്, ആക്രമിച്ച് കളിച്ച യുഎസ്എ 76-ാം മിനിറ്റില്‍ റൈറ്റിസിലൂടെ ആശ്വാസ ഗോൾ നേടി. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. ഡിസംബര്‍ 10 ശനിയാഴ്ച രാത്രി 12.30നാണ് മത്സരം
Post Your Comments