ദോഹ: ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടക്കം. ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ നെതർലൻഡ്സ് ഗ്രൂപ്പ് ബിലെ രണ്ടാം സ്ഥാനക്കാരായ യുഎസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയെ നേരിടും.
ഖത്തർ ലോകകപ്പിൽ തോൽവി അറിയാതെയാണ് നെതർലൻഡ്സിന്റെ കുതിപ്പ്. രണ്ടു മത്സരങ്ങൾ ജയിച്ചപ്പോൾ ഇക്വഡോറിനെതിരെ സമനിലയിൽ കലാശിച്ചു. 5 ഗോൾ അടിച്ചപ്പോൾ വഴങ്ങിയത് ഒരെണ്ണം മാത്രം. വിർജിൽ വാൻ ദെയ്ക് നയിക്കുന്ന ഓറഞ്ച് പട മികച്ച ഫോമിലാണ്. അതേസമയം, യുഎസ്എ ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചു.
നിർണായകമായ അവസാന മത്സരത്തിൽ ഇറാനെതിരെ ജയിച്ചാണ് പ്രീക്വാർട്ടറിൽ കടന്നത്. സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യൻ പുലിസിക് ഇന്ന് കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അട്ടിമറി തോൽവി വഴങ്ങിയതിനു ശേഷമാണ് അർജന്റീന ഫോമിലേക്കെത്തിയത്.
ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെയും അവസാന മത്സരത്തിൽ പോളണ്ടിനെതിരെയും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീനയുടെ പ്രീക്വാർട്ടർ പ്രവേശനം. സൗദിക്കെതിരെ രണ്ടു ഗോൾ വഴങ്ങിയ ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടിയ പ്രതിരോധനിര ഫോമിലാണ്.
Read Also:- സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
അതേസമയം, കരിയറിലെ 1000-ാം മത്സരത്തിന് സൂപ്പർ താരം ലയണൽ മെസി ഇന്നിറങ്ങും. ബാഴ്സലോണയ്ക്കായി 778, പിഎസ്ജിക്കായി 53 മത്സരങ്ങൾ വീതം കളിച്ച മെസ്സി അർജന്റീന ജഴ്സിയിൽ 168–ാം മത്സരത്തിനാണ് ഇന്നിറങ്ങുന്നത്.
Post Your Comments