Latest NewsKerala

ഒരു നില കയറാൻ ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ്: നിർമ്മാണത്തിനായി 25.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മ്മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിര്‍മാണത്തിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയത്. അഡീഷണല്‍ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്.

ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. ക്ലിഫ് ഹൗസില്‍ ആദ്യമായിട്ടാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചിലവഴിച്ച് ലിഫ്റ്റ് നിർമിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലിഫ്റ്റ് പണിയുന്നത് തുക അനുവദിച്ചിരിക്കുന്നത്.

നേരത്തെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നത് ഏറെ വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button