Latest NewsNewsSaudi ArabiaInternationalGulf

സമ്മാന തുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: സമ്മാന തുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്, ഇതിനു പിന്നില്‍ തങ്ങളല്ല:പരസ്യനിലപാട് സ്വീകരിച്ച് സര്‍ക്കാര്‍

വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പാണ് ഇത്തരം സന്ദേശങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജസന്ദേശങ്ങൾ ലഭിക്കുന്നവർ ഇത് സംബന്ധിച്ച വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ , 911 (മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്), 999 (സൗദിയിലെ മറ്റു പ്രദേശങ്ങൾ) എന്നീ നമ്പറുകളിലൂടെയോ അധികൃതരെ അറിയിക്കാം.

Read Also: പരിചയപ്പെടുത്തുന്നത് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌:ഡ്രൈവര്‍മാരെ പറ്റിച്ച്‌ കാറും പണവും തട്ടൽ, അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button