ErnakulamLatest NewsKeralaNattuvarthaNews

അ​ര​യി​ൽ തോ​ർ​ത്ത് കെ​ട്ടി കടത്താൻ ശ്രമം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടികൂടിയത് 70 ല​ക്ഷം രൂപയുടെ സ്വർണം,അറസ്റ്റ്

മ​ല​പ്പു​റം സ്വ​ദേ​ശി സ​മ​ദ് ആ​ണ് അറസ്റ്റി​ലാ‌​യ​ത്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണവേട്ട. അ​ര​യി​ൽ തോ​ർ​ത്ത് കെ​ട്ടി കടത്താൻ ശ്രമിക്കവെ 70 ല​ക്ഷം രൂപ മൂ​ല്യ​മു​ള്ള 1650 ഗ്രാം ​സ്വ​ർ​ണവമായി ഒരാൾ പി​ടി‌​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി സ​മ​ദ് ആ​ണ് അറസ്റ്റി​ലാ‌​യ​ത്.

Read Also : ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം : രണ്ട് കൗമാരക്കാർ പിടിയിൽ

ജി​ദ്ദ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം വെള്ളിയാഴ്ച രാത്രി യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം കൊ​ച്ചി‌​യി​ലേ​ക്ക് വ​ഴി തി​രി​ച്ച് വി​ട്ട​താ​ണ് സ​മ​ദി​നെ കു​ടു​ക്കി​യ​ത്. കൊ​ച്ചി‌​യി​ൽ ലാ​ൻ​ഡ് ചെ​യ്ത യാ​ത്രക്കാർ​ക്ക് ക​രി​പ്പൂ​രി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നാ​യി മ​റ്റൊ​രു വി​മാ​നം അ​ധി​കൃ​ത​ർ ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. ഈ ​യാ​ത്ര​യ്ക്കാ​യു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇയാൾ കുടുങ്ങിയത്. പിടിയിലാകുമെന്ന് ഉറപ്പാ​യ​തോ​ടെ ഇ​യാ​ൾ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു.

സ​മ​ദി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​ൽ, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button