
ഉപ്പുതറ: ഓട്ടോയിൽ നിന്നു വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്കു പരിക്കേറ്റു. അയ്യപ്പൻകോവിൽ തോണിത്തടി പുത്തൻപുരക്കൽ ഷിന്റോ ജേക്കബ്-ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്റോക്കാണ് പരിക്കേറ്റത്.
സ്കൂൾ വിട്ട് വീട്ടിലേക്കു പോകുംവഴിയാണ് സംഭവം. ഓട്ടോയിൽ നിന്നു സഹപാഠികൾ വീടുകളിൽ ഇറങ്ങിയതിനെത്തുടർന്ന്, പിന്നിൽ നിന്നു ബാഗ് എടുത്ത് സീറ്റിൽ വച്ചശേഷം ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
തുടർന്ന്, വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കളാണ് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു.
Post Your Comments