ഇന്‍ഡോര്‍ : മധ്യപ്രദേശിലെ പ്രധാന നഗരമായ ഇന്‍ഡോര്‍ കത്തിച്ച് ചാരമാക്കുമെന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഗൂഢാലോചന . ‘ സര്‍ താന്‍ സെ ജൂദാ സംഘമാണ് വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍. മധ്യപ്രദേശിലാണ് സംഭവം. പുറത്ത് വന്ന വീഡിയോയില്‍, ജനക്കൂട്ടം ഇന്‍ഡോര്‍ കത്തിക്കുമെന്ന് പറയുന്നതും , ചിലരെ പന്നി എന്ന് വിളിച്ച് ആക്ഷേപിക്കുന്നതും കാണാം. ജുമുഅ നമസ്‌കാരത്തിന് ശേഷമുള്ള സമയം അക്രമത്തിനായി പരസ്യമായി നിശ്ചയിക്കുന്നതാണ് വീഡിയോയിലുള്ളത്.
Read Also: ‘ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം’, ഗവര്‍ണര്‍ക്കും വിസിക്കും പരാതി
വിഎച്ച്പി വക്താവ് വിനോദ് ബന്‍സാലാണ് 2 മിനിറ്റ് 2 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത് . വീഡിയോയില്‍, ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ഇന്‍ഡോര്‍ കത്തിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. മറ്റൊരാള്‍ ഇതിനായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയം നിശ്ചയിച്ച് പറയുന്നു . ആള്‍ക്കൂട്ടത്തില്‍ ആരും അവരെ തടയാനോ എതിര്‍ക്കാനോ ശ്രമിക്കുന്നില്ല, നേരെമറിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിന്തുണക്കുകയാണ് . ഇതിനിടയില്‍ പന്നി, സിംഹം തുടങ്ങിയ വാക്കുകളും ഇതര മതസ്ഥര്‍ക്കെതിരെ ഉപയോഗിച്ചിരുന്നു.
Post Your Comments