Latest NewsNewsIndia

അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗം: കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്

മതപുരോഹിതന്‍ ഗൗഹര്‍ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം അന്വേഷണത്തിന്

ജയ്പൂര്‍ : അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദര്‍ഗയിലെ മതപുരോഹിതന്‍ ഗൗഹര്‍ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് അജ്മീര്‍ സൂപ്രണ്ട് ചുന റാം അറിയിച്ചു. ചിസ്റ്റിയെ പിടികൂടി സംസ്ഥാനത്തെത്തിച്ചതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉദയ്പൂര്‍ കൊലപാതകത്തിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഉള്‍പ്പെടെ പുറത്തുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Read Also: ആധിപത്യം ഉറപ്പിച്ച് ടിക്ടോക്, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് യൂട്യൂബ്

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ദര്‍ഗയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് കൊലവിളി പ്രസംഗം നടത്തിയ ഗൗഹര്‍ ചിസ്തിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച മുഹമ്മദ് അമാനുത്തള്ളയും പിടിയിലായിട്ടുണ്ട്. ഇയാള്‍ക്ക് മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ദര്‍ഗയിലെ മറ്റ് പുരോഹിതന്മാരും ഇത്തരത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിട്ടുണ്ട്.

ഉദയ്പൂരില്‍ ഹിന്ദു യുവാവായ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുന്‍പായിരുന്നു ചിസ്തിയുടെ വിവാദ പ്രസംഗം. പ്രവാചക പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മ്മയുടെ തലയറുക്കണമെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കനയ്യ ലാലിന്റെ കൊലപാതകികളെ ഗൗഹര്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button