PathanamthittaLatest NewsKeralaNattuvarthaNews

മു​ൻ​വി​രോ​ധംമൂലം കു​ത്തി​പ​രി​ക്കേ​ല്പി​ച്ചു : യുവാവ് പിടിയിൽ

കോ​ട്ടാ​ങ്ങ​ൽ വാ​യ്പൂര് ശ​ബ​രി​പ്പൊ​യ്ക​യി​ൽ മൈ​ലാ​ടു​മ്പു​റ​ക്ക​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദാ​ണ് (46) പി​ടി​യി​ലാ​യ​ത്

മ​ല്ല​പ്പ​ള്ളി: മു​ൻ​വി​രോ​ധംമൂലം ക​ത്തി​കൊ​ണ്ട് ഇ​ട​തു​ചെ​വി​യി​ലും ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും കു​ത്തി മാ​ര​ക​മാ​യി മു​റി​വേ​ൽ​പി​ച്ച​യാൾ അറസ്റ്റിൽ. കോ​ട്ടാ​ങ്ങ​ൽ വാ​യ്പൂര് ശ​ബ​രി​പ്പൊ​യ്ക​യി​ൽ മൈ​ലാ​ടു​മ്പു​റ​ക്ക​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദാ​ണ് (46) പി​ടി​യി​ലാ​യ​ത്. പെ​രു​മ്പെ​ട്ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ വെ​ള്ളിയാഴ്ച രാ​ത്രി 10.30 ന് ​വാ​യ്പ്പൂ​ര് മു​സ്‌ലിം പ​ള്ളി​ക്കു മു​ന്നി​ലെ റോ​ഡി​ലാ​ണ് സം​ഭ​വം. വാ​യ്പൂ​ര് ക​ണ്ണ​ങ്ക​ര വി​രു​ത്തി​യി​ൽ ഷാ​ന​വാ​സി (42)നാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാര്‍

ഷാ​ന​വാ​സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍റെ ക​ട​യി​ൽ നി​ന്നു പ്ര​തി​യെ ഇ​റ​ക്കി​വി​ട്ട​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് പ്രതി ആക്രമണം നടത്തിയത്.

കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വാ​വി​ന്‍റെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പെ​രുമ്പെ​ട്ടി എ​സ്ഐ പി.​കെ. പ്ര​ഭ​യും സം​ഘ​വും വി​നോ​ദി​നെ തു​ണ്ടി​യ​പ്പാ​റ​യി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button