KeralaLatest NewsIndia

‘വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപം, പള്ളി മണിയടിച്ച് ആളെ കൂട്ടി’- ദൃശ്യങ്ങൾ കോടതിയിൽ കൈമാറി പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി.

പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു.  അക്രമത്തിൽ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേൽക്കുകയുണ്ടായി. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചു.

പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കുകയുണ്ടായി. 64 പൊലീസുകാർക്കാണ് പരുക്കേറ്റത്. നേരത്തെ ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു – പൊലീസ് സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി.  ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാദർ യൂജിൻ പേരെരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തെ അനുകൂലിക്കുന്നവരെയും പൊലീസിനെയും ആക്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 85ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്ഡജൻ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button