KeralaLatest NewsNewsBusiness

കേരളത്തിൽ കുതിച്ചും കിതച്ചും ജിഎസ്ടി സമാഹരണം, നവംബറിലെ കണക്കുകൾ അറിയാം

ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ ജിഎസ്ടി ഇനത്തിൽ കോടികൾ സമാഹരിക്കാൻ കേരളത്തിന് സാധിച്ചിരുന്നു

സംസ്ഥാനത്ത് നവംബർ മാസത്തിൽ ജിഎസ്ടി സമാഹരണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ മാസങ്ങളിൽ മികച്ച വളർച്ച കാഴ്ചവച്ച കേരളത്തിന് നവംബറിൽ നേരിയ തോതിൽ നഷ്ടം നേരിട്ടു. കണക്കുകൾ പ്രകാരം, നവംബറിൽ 2,094 കോടി രൂപയാണ് സമാഹരണം. 2021 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 2 ശതമാനം നെഗറ്റീവ് വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 2,129 കോടി രൂപയുടെ സമാഹരണമാണ് കേരളം നടത്തിയത്.

ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ ജിഎസ്ടി ഇനത്തിൽ കോടികൾ സമാഹരിക്കാൻ കേരളത്തിന് സാധിച്ചിരുന്നു. ഒക്ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,485 കോടി രൂപയായും, സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,246 കോടി രൂപയായും, ഓഗസ്റ്റിൽ 26 ശതമാനം വളർച്ചയോടെ 2,036 കോടി രൂപയുമാണ് ജിഎസ്ടി ഇനത്തിൽ സമാഹരിച്ചത്. ദേശീയ തലത്തിലെ ജിഎസ്ടി സമാഹരണം ഉയർന്ന നിലയിലാണ്. ഇത്തവണ 1.45 ലക്ഷം കോടി രൂപയുടെ ജിഎസ്ടി സമാഹരണമാണ് നടന്നിട്ടുള്ളത്. 2021 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം അധികമാണ് ഇത്തവണ ലഭിച്ചത്.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ഈ പ്രഭാത ഭക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button