രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് അറിയാം. ഇത് പ്രഭാത ഭക്ഷണങ്ങളിലും നമുക്ക് ഉൾപ്പെടുത്താവുന്നതാണ്.
ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെറുപയർ. പ്രമേഹത്തെ തടയാനും ശരീരഭാരം കുറയ്ക്കാനും ചെറുപയർ സഹായിക്കുന്നു. ചെറുപയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാൻ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. ഈ പയർ ഉപയോഗിച്ച് ദോശ ഉണ്ടാക്കാവുന്നതാണ്.
ചെറുപയർ ദോശ തയ്യാറാക്കുന്ന വിധം:
ചെറുപയര്‍ 1 കപ്പ്
വെള്ളം 2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)
മല്ലിയില (അരിഞ്ഞത്) കാല്‍ കപ്പ്
ഉള്ളി 1
പച്ച മുളക് 6
അരിപ്പൊടി 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ഒന്നര ടീസ്പൂണ്‍
എണ്ണ 1 കപ്പ് (പുരട്ടാന്‍)
ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക. രണ്ട് കപ്പ് വെള്ളം ഒഴിക്കുക.അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക. പിറ്റേന്ന് വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക. ഒരു ഉള്ളി ഇടത്തരം കഷ്ണങ്ങളാക്കുക. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇടുക. ഇതിലേക്ക് പച്ച മുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക. കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച ശേഷം നന്നായി അരയ്ക്കുക. അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. . ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക.
അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക. മാവ് മാറ്റി വയ്ക്കുക. ഒരു തവ എടുത്ത് ചൂടാക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക. അധികമുള്ള മാവ് മാറ്റുക. മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക.
ഇത് കൂടാതെ, മുളപ്പിച്ച പയർ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. മുളപ്പിച്ച പയർ, തക്കാളി, വെള്ളരിക്ക, കുരുമുളക് പൊടിച്ചത്, തെെര് എന്നിവ ചേർത്ത് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
Post Your Comments