AlappuzhaKeralaNattuvarthaLatest NewsNews

വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ചു : അച്ഛനും മകനും അറസ്റ്റിൽ

എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ (അമ്പാടി) ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ: വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദ്ദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ (അമ്പാടി) ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്. മാന്നാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ബൈക്ക് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തി മർദ്ദിച്ചു, പ്രതി റിമാന്റിൽ

ബുധനാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43) ക്കാണ് മർദ്ദനമേറ്റത്. പ്രതികൾ സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാകുന്നത് കണ്ട് തടസം പിടിക്കാൻ ചെന്ന സുജയെ വടി കൊണ്ട് അടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സുജയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പൊലീസ് പറഞ്ഞു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ബിജുക്കുട്ടൻ, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button