ചിലർക്ക് ചായ പോലെ തന്നെ വികാരമുള്ള പാനീയങ്ങളിൽ ഒന്നാണ് കാപ്പി. അമിത അളവിൽ കാപ്പി കുടിക്കുന്നത് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, കാപ്പിയും മുഖ സൗന്ദര്യവും തമ്മിൽ ബന്ധമുണ്ട്. അവ എന്താണെന്ന് പരിചയപ്പെടാം.
അമിതമായി കാപ്പി കുടിക്കുന്നത് മുഖത്ത് കുരുക്കൾ വരാൻ കാരണമാകാറുണ്ട്. കാപ്പിയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന കോർട്ടിസോൾ സെബത്തിന്റെ അളവ് കൂട്ടുകയും, ഇത് മുഖത്ത് അമിതമായി കുരുക്കൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.
Also Read: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അമിത അളവിൽ കാപ്പി ശരീരത്തിൽ എത്തിയാൽ ഉറക്കക്കുറവ് ഉണ്ടാകും. ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ഉറക്കം അനിവാര്യമാണ്. കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുമ്പോൾ ഇത് മൃതകോശങ്ങൾ ഉണ്ടാക്കുന്നതിലേക്കും മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്നു.
മധുരം അധികം ചേർക്കാത്ത കാപ്പി കുടിക്കുന്നതാണ് വളരെ ഉത്തമം. അമിതമായി മധുരം കഴിക്കുമ്പോൾ ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിക്കുകയും സെബം ഉൽപ്പാദനം കൂടുകയും ചെയ്യും. ഇത് മുഖത്ത് കുരുക്കൾ വർദ്ധിക്കാൻ കാരണമാകും.
Post Your Comments