നിരവധി തരത്തിലുള്ള രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടത് അനിവാര്യമാണ്. അതേസമയം, ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നത് കൂടിയാണ്. ഓരോ സീസണുകളിലും വ്യത്യസ്ഥ കാലാവസ്ഥയായതിനാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒട്ടനവധി ജ്യൂസുകൾ ഉണ്ട്. സീസണൽ പച്ചക്കറികളിൽ മുന്നിട്ടുനിൽക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. കാരറ്റ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ പരിചയപ്പെടാം.
ചർമ്മ സംരക്ഷണത്തിന് സ്ഥിരമായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും, ചർമ്മ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളാനും കാരറ്റ് ജ്യൂസ് മികച്ച ഓപ്ഷനാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കാരറ്റ് ജ്യൂസിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും. നല്ല കൊളസ്ട്രോൾ ഹൃദ്യോഗത്തെ പ്രതിരോധിക്കുന്നതാണ്.
Post Your Comments