
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവ് (35) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലാവുന്നത്. പിന്നീട് നിരവധി തവണ വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതി യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന്, യുവതി കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജാതൻപിള്ള, ശ്രീകുമാർ, എഎസ്ഐ ഷാജിമോൻ, സിപിഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments