Latest NewsKerala

ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിനിയെ കാമുകൻ കൊലപ്പെടുത്തി

മലപ്പുറം : ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ ഭാര്യ സൗജത്ത് മരിച്ചനിലയില്‍. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. കാമുകന്‍ ബഷീര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആണ് ഉള്ളത്. ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ബഷീർ വിഷം കഴിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. താനൂര്‍ സ്വദേശി സവാദിനെ ഇരുവരും തലയ്ക്കടിച്ച് കൊന്നത് നാലുവര്‍ഷം മുന്‍പാണ്. 2018 ഒക്‌ടോബറിലാണ് സൗജത്തിന്റെ ഭർത്താവ് സവാദ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം കഴിയാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളിയായ സവാദിനെ ബഷീറിന്റെ സഹായത്തോടെ തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം കഴുത്തറുക്കുകയും ചെയ്തിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു ഇരുവരും. സൗജത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button