Life Style

മുടിയുടെ അറ്റം വെട്ടിക്കൊടുക്കേണ്ടത് എപ്പോള്‍? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

മുടി സംരക്ഷണത്തിനായ പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. താളി തേച്ച് കുളിച്ചും, മുട്ടയുടെ വെള്ള തലയില്‍ തേച്ചുമൊക്കെ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്‌നമാണ്.

ജീവിതശൈലി, കാലാവസ്ഥ, കെമിക്കല്‍ വസ്തുക്കള്‍ അമിതമായി ഉപയോഗിക്കല്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഈ സൗന്ദര്യപ്രശ്നം ഉണ്ടാകുന്നത്. മുടിയുടെ അറ്റം കൃത്യമായ ഇടവേളകളില്‍ വെട്ടിക്കൊടുത്താല്‍ ഈ പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാം.

എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ കൂടുമ്പോള്‍ വേണം മുടിയുടെ അറ്റം വെട്ടാന്‍. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുക മാത്രമല്ല ചെയ്യുന്നത്. മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഹെയര്‍ ഡ്രയറുകളുടെയും, സ്ട്രെയ്റ്റനറുകളുടെയും ഉപയോഗം പരമാവധി കുറയ്ക്കുകയും വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button