KeralaLatest NewsNews

തന്നെയും മകനെയും പ്രതി ചേർത്തത് എസ്.എൻ.ഡി.പി നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ മരണത്തിൽ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്ന കേസാണ്. എല്ലാം അന്വേഷിച്ചിട്ട് തെളിവില്ലായെന്ന് പറഞ്ഞു തള്ളി. എസ്.എൻ.ഡി.പി യോഗത്തെ ലക്ഷ്യം വെച്ചാണ് കേസ് വീണ്ടും കൊണ്ടുവന്നത്.

എസ്.എൻ.ഡി.പി യോഗത്തിന്റെ ഭാരവാഹികൾക്ക് കേസുകളിൽ പ്രതിയാകരുത് എന്ന ആവശ്യവുമായി ബന്ധപ്പെട്ട് കേസ് കോടതിയിലാണ്. നിലവിൽ തന്നെയും മകനെയും കേസിൽ പ്രതിചേർത്തത് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമത്തിലാണ്.

കാണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ തന്നെ ഒന്നാം പ്രതിയാക്കിയ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.കെ മഹേശന്റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. ആരോപണങ്ങള്‍ക്ക് പിന്നില്‍ സമുദായത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

മാരാരിക്കുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി മഹേശന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button