സുരക്ഷാ വീഴ്ചയെ തുടർന്ന് ടെക് ലോകത്തെ ഏറ്റവും പ്രശസ്ത പാസ്‌വേഡ് മാനേജറായ ലാസ്റ്റ്പാസ് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഈ വർഷം രണ്ടാം തവണയാണ് ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെടുന്നത്. തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സർവീസിൽ അസാധാരണമായ ചില നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കമ്പനി അറിയുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ കരിം ടൗബ വ്യക്തമാക്കി.
ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ലാസ്റ്റ്പാസിന് ഉള്ളത്. സുരക്ഷിതമായ പാസ്‌വേഡ് കണ്ടെത്താൻ സഹായിക്കുമെന്നതിനാൽ നിരവധി ഉപയോക്താക്കൾ ലാസ്റ്റ്പാസ് നൽകുന്ന സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പ്രക്ഷോഭങ്ങളിലെ അക്രമം നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കാനുള്ള ഗൂഢോദ്ദേശ്യം: മുഖ്യമന്ത്രി
ലാസ്റ്റ്പാസിന്റെ ചില സോഴ്സ് കോഡുകളിലേക്ക് ഹാക്കർമാർ പ്രവേശിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്തൃ ഡാറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് ഡാറ്റബേസിലേക്കോ ഹാക്കർമാർ പ്രവേശിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. കൂടാതെ, ലാസ്റ്റ്പാസ് പ്രോഡക്ടുകളും സേവനങ്ങളും സാധാരണ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
Post Your Comments