തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കാര്‍ വാങ്ങാന്‍ തുക അനുവദിച്ചു. കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി 32,11,792 രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
Read Also: എയ്ഡ്‌സ് രോഗബാധിതർക്ക് കരുതലും സംരക്ഷണവും നൽകേണ്ടത് ഉത്തരവാദിത്തം: മന്ത്രി ആന്റണി രാജു
കണ്ണൂര്‍ തോട്ടടയിലെ സ്ഥാപനത്തില്‍ നിന്നാണ് കാര്‍ വാങ്ങുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള വാഹനം എന്ന പരാമര്‍ശം ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ മാര്‍ക്കറ്റിംഗ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പിന്റെ ഉത്തരവും നിലവിലുണ്ട്.
ഇതിനുശേഷം മന്ത്രമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ജിആര്‍ അനില്‍ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിനും പുതിയ കാറ് വാങ്ങാന്‍ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പത്ത് വര്‍ഷം പഴക്കമുള്ള വാഹനമാണ് മാറ്റുന്നതെന്നാണ് ഖാദി ബോര്‍ഡിന്റെ വിശദീകരണം.
Post Your Comments