Latest NewsUAENewsInternationalGulf

50 വർഷത്തിനുള്ളിൽ യുഎഇ കൂടുതൽ ഉയരങ്ങൾ കൈവരിക്കും: ശൈഖ് മുഹമ്മദ്

ദുബായ്: സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളും വരാനിരിക്കുന്ന 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 51-ാം ദേശീയദിന സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗനിർദേശത്താൽ യുഎഇ മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മുസ്ലീം സമം തീവ്രവാദം എന്നത് സംഘപരിവാര്‍ ആശയം: അബ്ദുറഹ്മാനെതിരായ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് റിയാസ്

നമ്മുടെ രാജ്യം എല്ലായ്‌പോഴും ദാതാവും സമാധാന പ്രതീകവുമായി തുടരും. സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവിയെ പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, രാജ്യാന്തര സംരംഭങ്ങളെ തങ്ങൾ പിന്തുണയ്ക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ലോകം ഇപ്പോഴും പാടുപെടുമ്പോൾ, യുഎഇ അതിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ ഏറ്റവും കാര്യക്ഷമതയുള്ള രാജ്യങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന് മുൻപുള്ള 121 സൂചികകളുമായി താരതമ്യപ്പെടുത്തുമ്പോൾ 156 സൂചികകളിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. മഹാമാരിക്കു മുൻപുള്ള 314 സൂചികകളെ അപേക്ഷിച്ച് 432 സൂചികകളിൽ മികച്ച 10 രാജ്യങ്ങളിൽ ഇടം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആധുനിക സംവിധാനങ്ങളോടെ  എല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button