നെടുമങ്ങാട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിഐയ്ക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി. സൈജുവിനെതിരെയാണ് കേസെടുത്തത്. നെടുമങ്ങാട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Also : നിർത്തിയിട്ടിരുന്ന ബസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, സിഐയുടെ വീട്ടിലെത്തി യുവതി മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് സിഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിൽ യുവതിക്കും യുവതിയുടെ ഭർത്താവിനുമെതിരെയും പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിഐ സൈജുവിനെതിരെ വനിത ഡോക്ടർ നൽകിയ പരാതിയിന്മേൽ മറ്റൊരു പീഡന കേസ് നിലവിലുണ്ട്. ഇതേ തുടർന്ന് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
Post Your Comments