![](/wp-content/uploads/2022/04/arrested.jpg)
നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നേമം ഐക്കരവിളാകം, താഴേതട്ട് ലെയ്നിൽ അജിമി മൻസിലിൽ അജിമി (29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേമം പൊലീസ് ആണ് പിടികൂടിയത്.
2020 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനിടെ ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു.
നേമം എസ്എച്ച്ഒ രഗീഷ് കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, ജോൺ വിക്ടർ, എഎസ്ഐ ശ്രീകുമാർ, എസ്സിപിഒ ശ്രീകാന്ത്, സിപിഒമാരായ ഗിരി, സാജൻ, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments