
കാട്ടാക്കട: മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് വട്ടപ്പാറ സ്വദേശിയും ആനാകോട് നാക്കാരയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അജിത്തിനെ (24) യാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Also : പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി : സിഐയ്ക്കെതിരെ വീണ്ടും കേസ്
ഞായറാഴ്ച രാവിലെ ഏഴോടെ ആനാകോട് നാക്കാര കിഴക്കുംകര പുത്തൻവീട്ടിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത്തിയത്. ഗൃഹനാഥൻ പാൽ കൊടുക്കാൻ അടുത്തുള്ള സൊസൈറ്റിയിൽ പോയപ്പോൾ വീട്ടിൽ കടന്നുകയറിയ പ്രതി 16000 രൂപ, ബാങ്ക് പാസ് ബുക്ക്, ഭൂമിയുടെ ആധാരം, ഒരു മൊബൈൽ ഫോൺ എന്നിവ എടുത്ത് കടന്നുകളയുകയായിരുന്നു.
തുടർന്ന് സിസിടിവി ദ്യശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments