ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെകെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും. വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെഎല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കെകെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് ഉത്തരവ്.
മാനസിക പീഡനവും കള്ളക്കേസില്‍ കുടുക്കിയതു മൂലവുമാണ് കെകെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യ ഹർജിയിൽ പറയുന്നത്. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെഎല്‍ അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നും ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കെകെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
സിആര്‍പിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.
Post Your Comments