KeralaLatest NewsNews

വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വിദേശ ബന്ധമുള്ള വൈദികന്റെ നേതൃത്വത്തിലാണ് കലാപത്തിനായുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത്

തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരില്‍ വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കുന്നതിന് പിന്നില്‍ നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞു കയറിയെന്നാണ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Read Also: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി : സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ അംഗങ്ങളാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിരിക്കുന്നത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇവരാണ്. ഇവര്‍ക്ക് പുറമേ ചില തീവ്ര ഇടത് അനുകൂല സംഘടനകളും, ഇസ്ലാമിക സംഘടനകളും പ്രതിഷേധക്കാര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. വിദേശ ബന്ധമുള്ള വൈദികന്റെ നേതൃത്വത്തിലാണ് കലാപത്തിനായുള്ള ആസൂത്രിതം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് പോലീസുകാരെ ആക്രമിച്ചത്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ സംഘടിപ്പിച്ച് വലിയ കലാപം ഉണ്ടാക്കാന്‍ നീക്കം നടത്തുന്നുണ്ട്. അതിനാല്‍ സുരക്ഷയ്ക്ക് പ്രത്യേക പോലീസ് സംഘം രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കുന്നുണ്ട്. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശത്തു നിന്നും പണം വരുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button