KottayamKeralaNattuvarthaLatest NewsNews

ഓ​​ട്ടോ ഡ്രൈ​​വ​​ർക്ക് നേരെ ആക്രമണം : ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി പിടിയിൽ

കൂ​​രോ​​പ്പ​​ട ത​​ന്നു​​കു​​ഴി പ​​വ​​ത്തു​​കാ​​ട്ടി​​ല്‍ സ​​ബി​​ന്‍ പി. ​​സ​​ജി (26) യെ​​യാ​​ണ് പാ​​മ്പാ​​ടി പൊ​​ലീ​​സ് അ​​റ​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: പാ​​മ്പാ​​ടി​​യി​​ല്‍ ഓ​​ട്ടോ ഡ്രൈ​​വ​​റെ ആ​​ക്ര​​മി​​ച്ച ശേഷം ഒ​​ളി​​വിലായിരു​​ന്ന പ്ര​​തി​​ അറസ്റ്റിൽ. കൂ​​രോ​​പ്പ​​ട ത​​ന്നു​​കു​​ഴി പ​​വ​​ത്തു​​കാ​​ട്ടി​​ല്‍ സ​​ബി​​ന്‍ പി. ​​സ​​ജി (26) യെ​​യാ​​ണ് പാ​​മ്പാ​​ടി പൊ​​ലീ​​സ് അ​​റ​സ്റ്റ് ചെ​​യ്ത​​ത്.

Read Also : കശ്മീര്‍ ഫയല്‍സിന്റെ സത്യം ചിലരുടെ തൊണ്ടയില്‍ മുള്ളു പോലെ കുടുങ്ങി, അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! അനുപം ഖേര്‍

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​യാ​​ൾ സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി ചേ​​ര്‍ന്ന് ഏ​​ഴാം​​മൈ​​ല്‍ സ്റ്റാ​​ന്‍ഡി​​ലെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റാ​​യ ബാ​​ബു​​വി​​നെ​​യാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. ഇ​​വ​​ര്‍ ബാ​​ബു​​വി​​നെ ബാ​​റി​​ലേ​​ക്ക് പോ​​കാ​​ന്‍ ഓ​​ട്ടം​​വി​​ളി​​ച്ചു. യാ​​ത്രാ​​ക്കി​​ട​​യി​​ല്‍ ര​​ണ്ടു​​പേ​​രെ കൂ​​ടി ഓ​​ട്ടോ​​യി​​ല്‍ ക​​യ​​റ്റി. വീ​​ണ്ടും ര​​ണ്ടു​​പേ​​രെ കൂ​​ടി ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ ക​​യ​​റ്റ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ബാ​​ബു അ​​തി​​ൽ വി​​സ​​മ്മ​​തി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ അ​​യാ​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

അ​​ന്വേ​​ഷ​​ണ​​സം​​ഘം പ്ര​​തി​​ക​​ളാ​​യ ക​​ണ്ണ​​ന്‍, ആ​​രോ​​മ​​ല്‍ മ​​ധു, റി​​റ്റോ​​മോ​​ന്‍ റോ​​യ്, അ​​നു​​രാ​​ജ് എ​​ന്നി​​വ​​രെ നേരത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന്, ഒ​​ളി​​വി​​ല്‍ പോ​​യ സ​​ബി​​നു​​വേ​​ണ്ടി തെ​​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കു​​ക​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ സു​​വ​​ര്‍ണ കു​​മാ​​ര്‍, എ​​സ്‌​​ഐ ലെ​​ബി​​മോ​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ ജി​​ബി​​ന്‍, സാ​​ജു പി. ​​മാ​​ത്യു, എം.​​ജി. സു​​രേ​​ഷ്, മ​​ഹേ​​ഷ്, വി.​​വി. അ​​നൂ​​പ്, ഷ​​രു​​ണ്‍ രാ​​ജ് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button