Latest NewsKerala

മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് തെറ്റ്: 8 വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി അമ്മ, ഒറ്റയാൾ സമരം

കണ്ണൂർ: മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റായി കിടക്കുന്ന അച്ഛന്റെ പേര് തിരുത്താനായി 8 വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് കണ്ണൂർ കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരി. ആവശ്യമായ രേഖകൾ എല്ലാം തന്നെ ഹാജരാക്കിയിട്ടും അധികൃതർ അനുകൂല നടപടി സ്വീകരിക്കാൻ തയ്യാറായില്ല എന്നും സുകുമാരി പറയുന്നു. 2006 ഇൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച മകളുടെ ജനന സർട്ടിഫിക്കറ്റ് ഇൽ അച്ഛന്റെ പേരിന്റെ സ്ഥാനത്തു സോമൻ എന്നതിന് പകരം ജോഷി വേലു പി എന്ന് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ പത്താം ക്ലാസ്സിൽ എത്തിയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ എങ്കിലും തിരുത്തി കിട്ടിയില്ല എങ്കിൽ ഭാവി തന്നെ അവതാളതിൽ ആകുമെന്നും സുകുമാരി പറയുന്നു. പിതാവായ സോമൻ മരണപ്പെടുകയും ചെയ്തു. പിതാവ് പഠിച്ച സ്കൂളിൽ നിന്നും ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആണ് ഇപ്പോൾ അധികൃതർ പറയുന്നത്. മകളുടെ ആധാർ കാർഡ് ഉൾപ്പെടെ മറ്റെല്ലാ രേഖയിലും പിതാവിന്റെ പേര് കൃത്യമായണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് , വില്ലേജ് ഓഫീസറുടെ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് എന്നിവയിൽ എല്ലാം പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതൊന്നും തെളിവായി സ്വീകരിക്കാത്ത പക്ഷം കളക്ടറേറ്റിന് മുന്നിൽ ഒറ്റയാൾ സമരം വരെ ചെയ്യേണ്ട സാഹചര്യം വന്നെന്നും സുകുമാരി കരഞ്ഞുകൊണ്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button