ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൗരത്വം തെളിയിക്കുന്നതിന് പ്രത്യേക രേഖകള്‍ ഇല്ലാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കാന്‍ കേന്ദ്രനീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കര്‍മപരിപാടിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഈ നയ പ്രകാരം ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഇനി ഇന്ത്യന്‍ പൗരന്മാരാകും.
Read Also : ഭീകരര്‍ക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം : വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ
ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി വിവിധ മാന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
സെപ്റ്റംബര്‍ 18 നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഇതിലുയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് 60 എണ്ണം തിരഞ്ഞെടുത്തത്. ഇവ അതതു മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറി.
വ്യാപാര കരാറുകളില്‍മേല്‍ തൊഴില്‍ ഉറപ്പാക്കല്‍, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാനതീരുമാനങ്ങള്‍ പ്രത്യേകമായി പരിഗണിച്ചാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ പഠനം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments