Latest NewsKeralaNews

എറണാകുളം മെഡിക്കല്‍ കോളേജ്‌ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്

പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല, കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തിക പ്രയാസം, കുഞ്ഞിന്റെ അമ്മ കേരളത്തില്‍ ഉണ്ട്: ദത്ത് വിവാദത്തില്‍ പിതാവ്

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജ്‌  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. ‘കുഞ്ഞിനെ കൈമാറിയതില്‍ സാമ്പത്തിക ഇടപാടില്ല. തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് സ്വമേധയാ കൈമാറിയതാണ്. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാന്‍ സാമ്പത്തിക പ്രയാസവുമുണ്ടായി. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനം’ പിതാവ് വെളിപ്പെടുത്തി.

Read Also: ആര്‍ത്തവമെന്ന് യുവതി: കൊച്ചിയിൽ പരിശോധനയിൽ കണ്ടത് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അരക്കിലോയിലേറെ സ്വര്‍ണം

‘മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കുട്ടിയെ കൈമാറിയത്. മെഡിക്കല്‍ കോളേജ്‌ ഉദ്യോഗസ്ഥന്‍ അനില്‍കുമാറിനെ നേരത്തെ പരിചയമില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്തു തന്നെയുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കും’, പിതാവ് പറഞ്ഞു. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള നീക്കമാണ് വിവാദമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button