തൊടുപുഴ: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു. കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തൊടുപുഴ മണക്കാട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. ടൗണിൽ മേരിമാതാ ദന്തൽ ക്ലിനിക് നടത്തുന്ന കോതായിക്കുന്ന് സ്വദേശി ഡോ. ബെന്നി അഗസ്റ്റിന്റെ സാൻട്രോ കാറിനു മുകളിലേക്കാണ് മരം വീണത്.
Read Also : മുഖകാന്തി വർദ്ധിപ്പിക്കാൻ ഓട്സും മോരും ചേർത്തുള്ള ഫെയ്സ് പാക്ക് ഇങ്ങനെ ഉപയോഗിക്കൂ
കനത്ത മഴയിൽ വൈദ്യുതിലൈൻ കൂട്ടിമുട്ടി രണ്ടുവട്ടം വലിയ ശബ്ദത്തോടെ ആദ്യം തീ കത്തി. തുടർന്ന്, മരത്തിന്റെ മുകൾഭാഗത്ത് തീപിടിക്കുകയും ശിഖരം ഒടിഞ്ഞു വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു.
തൊടുപുഴ അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കെഎസ്ഇബി അധികൃതരും സ്ഥലം സന്ദർശിച്ചു.
Post Your Comments