IdukkiLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ർ ത​ക​ർ​ന്നു

ടൗ​ണി​ൽ മേ​രി​മാ​താ ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തു​ന്ന കോ​താ​യി​ക്കു​ന്ന് സ്വ​ദേ​ശി ഡോ. ​ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ സാ​ൻ​ട്രോ കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്

തൊ​ടു​പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് കാർ തകർന്നു. കാ​റി​നു​ള്ളി​ൽ ആളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ടൗ​ണി​ൽ മേ​രി​മാ​താ ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തു​ന്ന കോ​താ​യി​ക്കു​ന്ന് സ്വ​ദേ​ശി ഡോ. ​ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ സാ​ൻ​ട്രോ കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

Read Also : മുഖകാന്തി വർദ്ധിപ്പിക്കാൻ ഓട്സും മോരും ചേർത്തുള്ള ഫെയ്സ് പാക്ക് ഇങ്ങനെ ഉപയോഗിക്കൂ

ക​ന​ത്ത മ​ഴ​​യി​ൽ വൈ​ദ്യു​തിലൈ​ൻ കൂ​ട്ടി​മു​ട്ടി ര​ണ്ടു​വ​ട്ടം വ​ലി​യ ശ​ബ്ദ​ത്തോ​ടെ ആദ്യം തീ ​ക​ത്തി​. തു​ട​ർ​ന്ന്, മ​ര​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് തീ​പി​ടി​ക്കു​ക​യും ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ഴു​ക​യുമായിരുന്നു. തൊ​ട്ടു​പി​ന്നാ​ലെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു.

തൊ​ടു​പു​ഴ അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റിയാണ് ഗ​താ​ഗ​തം പു​ന:സ്ഥാ​പി​ച്ചത്. കെഎസ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button