തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം. സമരനേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.
Read Also: ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾക്ക് റെക്കോർഡ് നേട്ടം, ഇത്തവണ ലഭിച്ചത് ബില്യൺ ഡോളറിന്റെ നിക്ഷേപം
സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നില്‍ക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴില്‍ ആറാവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താല്‍പ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്‌സ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments